ഇരിട്ടി: പയഞ്ചേരിമുക്കിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പായം മുക്ക് സ്വദേശി രഞ്ചിത്ത്, പയഞ്ചേരി അത്തിത്തട്ടിലെ ഇന്ദിര, വിളക്കോട് സ്വദേശികളായ അജിത്ത്,നിസാം എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ഇരിട്ടി പേരാവൂർ റോഡിൽ പയഞ്ചേരി മുക്കിലായിരുന്നു അപകടം. സിമന്റുമായി എത്തിയ ഒരു ലോറി റോഡിൽ നിർത്തി ലോഡ്് ഇറക്കുന്നതിനിടെ ഇത് വഴിയെത്തിയ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കും അപകടത്തിൽ പെട്ട കാറിൽ ഇടിച്ച് മറിഞ്ഞു വീഴുകയായിരുന്നു.