കാഞ്ഞങ്ങാട്: കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം നിർമാണത്തിന്റെ ടെൻഡർ നടപടി പൂർത്തിയായി.
സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ കാഞ്ഞങ്ങാട് പറഞ്ഞു. സംസ്ഥാനത്ത് 700 കോടി രൂപ ചെലവിട്ട് കായിക വകുപ്പ് മുഖേന നിർമിക്കുന്ന 54 സ്റ്റേഡിയങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട്ടേത്.
ആറുകോടി അടങ്കലായ പ്രവൃത്തിയിൽ 4.5 കോടിയുടെ നിർമാണത്തിന് 3.5 കോടി രൂപയുടെ ടെൻഡറാണ് അംഗീകരിച്ചത്. ഇതിനുപുറമൈ ഒന്നരക്കോടി രൂപയുടെ ഇലക്ട്രിക്കൽ പ്രവൃത്തികളും സ്റ്റേഡിയത്തിൽ നടക്കും.
ആലാമിപ്പള്ളി ബസ് സ്റ്റാൻഡിനു പിറകുവശത്തായി സ്റ്റേഡിയം നിർമാണത്തിന് നഗരസഭ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മുടങ്ങിക്കിടന്ന സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണമെന്ന് അവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായികം, പൊതുമരാമത്ത് മന്ത്രിമാർക്കും നഗരസഭ ഭരണസമിതി നിവേദനം നൽകിയിരുന്നു.