പയ്യന്നൂർ: കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എറിഞ്ഞുടച്ചതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തായിനേരിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലക്കാട് നെന്മാറ, പോത്തുണ്ടി തിരുത്തം പാടത്തെ മുരുകന്റെ മകൻ എം.വിനീഷിനെ (21) യാണ് ക്വാർട്ടേർസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന വിനീഷും കൂട്ടുകാരും ഒരു വർഷത്തോളമായി തായിനേരിയിൽ താമസിച്ചു വരികയാണ്.
ഇന്നലെ രാത്രി കൂട്ടുകാരുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് പുലർച്ചെ കൂട്ടുകാർ ഉണർന്നപ്പോൾ വിനീഷിനെ കാണാനില്ലായിരുന്നു.ഇതേ തുടർന്ന് നോക്കിപ്പോഴാണ് ക്വാർട്ടേഴ്സ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിനീഷിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സമീപത്ത് എറിഞ്ഞുടച്ച നിലയിലായിരുന്നു. പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടം നടത്താനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.