കണ്ണൂർ: ആറളം ഫാമിൽ ആദിവാസിസ്ത്രീയെ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി സ്‌ത്രീ കൂടി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫാം നിവാസികൾക്ക് കുറ്റമറ്റ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ കോളനി നിവാസികൾ ജില്ലാ കലക്ടർ മീർ മുഹമ്മദലിയ്ക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ, വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ, സെക്രട്ടറി മുഹമ്മദ് ഇംത്യാസ് എന്നിവർക്കൊപ്പം മരിച്ച ആദിവാസിസ്ത്രീയുടെ ബന്ധുക്കളായ ഗോപാലൻ, വെള്ളി മൂപ്പൻ, വിനോദ്, ഗോവിന്ദൻ എന്നിവരും നിവേദനസംഘത്തിലുണ്ടായിരുന്നു.