മാഹി: പാറാലിൽ ബൈക്കിടിച്ച് മരിച്ച ചെമ്പ്രയിലെ കോൺഗ്രസ് നേതാവ് വി.പി. വിജയന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളാണ് ഇന്നലെ മൃതശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രി എം. കന്തസാമി, മുൻ മന്ത്രി ഇ. വത്സരാജ് എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. സംസ്കാരത്തിന് ശേഷമുള്ള അനുശോചന യോഗത്തിൽ ഉത്തമൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ, വടക്കൻ ജനാർദ്ദനൻ, ടി.വി. സോമസുന്ദരം, വി. മുകുന്ദൻ, വി.വി. ഷാജി, കെ.കെ. ദിനേശൻ, സുഭീഷ് എന്നിവർ സംസാരിച്ചു.
വീട് ആക്രമിച്ച് ഗൃഹനാഥനെ മർദ്ദിച്ചു
മാഹി: ചാലക്കരയിലെ മേലന്തൂർ മീത്തൽ പുരുഷു(50)വിനെ വ്യാഴാഴ്ച രാത്രി എട്ടരയോടെ എട്ടംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചു. തലയ്ക്കും ദേഹമാസകലവും ഇരുമ്പ് വടി കൊണ്ട് മർദ്ദനമേറ്റ ഇയാളെ പള്ളൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിനും നാശമുണ്ട്. പള്ളൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
വിമോചനദിനം ആഘോഷിച്ചു
മാഹി: പള്ളൂർ ആറ്റാകലോത്ത് അർച്ചന കലാസമിതി സംഘടിപ്പിച്ച പുതുച്ചേരി വിമോചന ദിനാഘോഷം ഭാരത ദേശം പത്രാധിപർ എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എ.കെ. മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, ശരൺബാബു, ഷഹാമ പർവിൻ, വി.പി. അഞ്ജലി എന്നിവർ സംസാരിച്ചു.