award
ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി

കണ്ണൂർ: ആയുർവേദ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദേശീയ ധന്വന്തരി പുരസ്‌കാരത്തിന് ആയുർവേദ ഗുരു ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പുരസ്‌കാരം. നാളെ ഡൽഹിയിൽ നടക്കുന്ന ദേശീയ ആയുർവേദ ദിനാചരണത്തിൽ പുരസ്‌കാരം സമ്മാനിക്കും. മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായും നാഷണൽ ആയുർവേദ അക്കാഡമിയുടെ ആയുർവേദ ഗുരുവായും പ്രവർത്തിച്ചു വരികയാണ് ഭവദാസൻ നമ്പൂതിരി.