പാനൂർ:പാലത്തായി സ്‌കൈ ലൈൻ കേബിൾ ടി.വി നെറ്റ് വർക്കിന്റെ കീഴിലുള്ള ഫൈബർ കേബിളുകൾ തീയിട്ടു നശിപ്പിച്ചു. ഇന്നലെയാണ് ഇരുട്ടിന്റെ മറവിൽ അജ്ഞാതസംഘം കേബിളുകൾക്ക് തീയിട്ടത്.പാലാത്തായി പ്രമോദാണ് സ്‌കൈ ലൈൻകേബിൾ ടി.വി. നെറ്റ് വർക്കിന്റെ ഉടമസ്ഥൻ. ഏകദേശം 50 ഓളം കണക്ഷനുകൾ താറുമാറായി.