cricket

തലശ്ശേരി: സി.കെ.നായിഡു ട്രോഫി അണ്ടർ 23 ചതുർദിന മത്സരത്തിൽ കേരളത്തിനെതിരെ രണ്ടാം ദിനം വിദർഭയ്ക്ക് ബാറ്റിംഗ് തകർച്ച. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 289/10നെതിരെ ഇന്നലെ കളി നിറുത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 40.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ് വിദർഭ. കേരളത്തിന് വേണ്ടി ക്യാപ്‌ടൻ സിജോമോൻ ജോസഫ് 14 റൺസിന് 2 വിക്കറ്റും കെ.എൻ.ഹരികൃഷ്ണൻ 3 റൺസിന് ഒരു വിക്കറ്റും എൻ.പി.ബാസിൽ 13 റൺസിന് ഒരു വിക്കറ്റും വീഴ്ത്തി. രാവിലെ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 136.3 ഓവറിൽ 289 റൺസിന് എല്ലാവരും പുറത്തായി. കേരളത്തിനായി ഡാരിൽ.എസ്.ഫെരാരിയോ 92ഉം വിഷ്ണു രാജ് 44ഉം സിജോമോൻ ജോസഫ് 32 റൺസും എടുത്തു. വിദർഭയ്ക്ക് വേണ്ടി എൻ.എസ്.പരൻഡേ നാലും പി.ആർ.രഖഡേ മൂന്നും എസ്.ആർ.ഡുബേ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.