പിലിക്കോട്: കാൽനൂറ്റാണ്ടുകാലമായി പൂരക്കളി മറുത്തുകളി രംഗത്തെ നിറസാന്നിധ്യമായ ഓരി വി. സോമൻ പണിക്കർക്ക് പൂരക്കളി രാഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല. കരക്കക്കാവ് ഭഗവതി ക്ഷേതമാണ് 11 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ഈ സംസ്കൃതപണ്ഡിതനെ ആദരിക്കുന്നത്.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പതിനാറാം വയസ്സിൽ ചെറുവാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച പണിക്കരെ തായിനേരി കുറിഞ്ഞി ക്ഷേത്രം പട്ടും വളയും നൽകി ആദരിച്ചിരുന്നു. ജ്യോതിഷരംഗത്തെ മികവ് പരിഗണിച്ച് മാട്ടൂൽ മുത്തപ്പൻ മടപ്പുര ജ്യോതിഷരത്നം പദവി നൽകിയിരുന്നു. 2014ൽ ഫോക് ലോർ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
ഓരി കിഴക്കുപുറം സ്വദേശിയായ പണിക്കർ കുണിയനിലെ തെക്കെ തലക്കൽ കരുണാകരൻ - തമ്പായി ദമ്പതികളുടെ മകനാണ്.പി.ശൈലജ യാണ് ഭാര്യ. മക്കൾ: സോന, ദേവി കൃഷ്ണ.