തൃക്കരിപ്പൂർ: ഭരണപരാജയം മറച്ചുവയ്ക്കാൻ, ഹൈന്ദവ വികാരം ഉത്തേജിപ്പിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാനുള്ള അജണ്ടയാണ് മോദി സർക്കാരിന്റേതെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി പറഞ്ഞു. തൃക്കരിപ്പൂർ നിയോജക മണ്ഡലം പാർട്ടി കൺവെൻഷൻ കെ.എം.കെ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയെക്കുറിച്ച് പ്രതികരിച്ച് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.
സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഫാസിസത്തിലേക്ക് നീങ്ങുന്ന ഒരേകാധിപതിയുടെ കൈകളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.സി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ട്രഷറർ എ.കെ. ശങ്കരൻ, സംസ്ഥാന കമ്മിറ്റിയംഗം എം. കുഞ്ഞമ്പാടി, ജില്ലാ സെക്രട്ടറിമാരായ വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, എം.ജെ ജോയ്, സംസ്ഥാന കൗൺസിലർമാരായ ടി. അജിത കെ. ദിവ്യ, എച്ച്.എം.എസ് സംസ്ഥാന കമ്മറ്റിയംഗം പി.വി. തമ്പാൻ സംസാരിച്ചു. ഇ ചന്ദ്രൻ സ്വാഗതവും കെ.വി.ശശി നന്ദിയും പറഞ്ഞു. വി.കെ.ചന്ദ്രൻ, സി.ബാലകൃഷ്ണൻ, എ. മുകുന്ദൻ, കെ. കരുണാകരൻ മേസ്ത്രി, പി. തമ്പാൻനായർ, കാരയിൽ ദാമു, പുരുഷോത്തമൻ നീലേശ്വരം സംസാരിച്ചു.