സീനിയർ ഫുട്ബാൾ ടീമിനെ
എം. മുഹമ്മദ് റാസി നയിക്കും
തൃക്കരിപ്പൂർ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ എം. മുഹമ്മദ് റാസി നയിക്കും. മുൻ ഇന്ത്യൻ താരം എം.മുഹമ്മദ് റാഫിയുടെ സഹോദരനാണ് മുഹമ്മദ് റാസി.പ്രശാന്ത്, മുഹമ്മദ് നൗഫൽ, മുഹമ്മദ് സഫ്വാൻ, അമൽ റൂമി, വരുൺദാസ്, മുഹമ്മദ് ഹിഷാം, രാഹുൽ ഇടമന, സിബിൻ, ബിലാൽ, ഉമ്മർ മുഖ്താർ, സൂരജ്, നിധീഷ് കുമാർ, റോഷൻ കുമാർ, വിഷ്ണു, നിജിൻ, ഷാജിൻ, സാജിദ് എന്നിവരാണ് ടീം അംഗങ്ങൾ. കോച്ച് : വിനീത് പള്ളിക്കര,മാനേജ് അൻവർ മൊഗ്രാൽ. 6 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജില്ല ടീം കൊല്ലം ജില്ലാ ടീമുമായി ഏറ്റുമുട്ടും.