കണ്ണൂർ: രാമൻനായരെ പോലെ ബി.ജെ.പിയിലേക്ക് പോകാൻ ആടിക്കളിക്കുന്ന നേതാക്കൾ ഇനിയും കോൺഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ തന്നെ അത്തരമൊരു നേതാവുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കുകയാണ് അദ്ദേഹം.
ശബരിമലയിൽ ചില അക്രമസംഭവങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടോ എന്നു സംശയിച്ചുപോയി. ചില അക്രമത്തിന്റെ ശൈലി കാണുമ്പോൾ അങ്ങനെ തോന്നിപ്പോയെന്നും പിണറായി പറഞ്ഞു.
ഈ പോരാട്ടം അവസാനിപ്പിക്കുമ്പോൾ നമ്മുടെ പാർട്ടിയും പിന്നെ ഇപ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയും മാത്രമേ അവശേഷിക്കുകയുള്ളൂവെന്ന് ശ്രീധരൻ പിള്ള പറഞ്ഞതും ചാഞ്ചാടുന്ന കോൺഗ്രസ് നേതാക്കളെ കണ്ടാണെന്നും പിണറായി പറഞ്ഞു.