കാഞ്ഞങ്ങാട്: എൽ.ഐ.സിയുടെ സേവനങ്ങളിൽ നിന്നും ആധാർ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ഓൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ കെ.രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ വൈസ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ, ഡിവിഷണൽ ജനറൽ സെക്രട്ടറി എ. അശോക് കുമാർ, ഡിവിഷണൽ വൈസ് പ്രസിഡന്റ് എ.സി. നാരായണൻ, ജില്ലാ പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി ടി. രാജൻ, സുകുമാരൻ പൂച്ചക്കാട്, ഇന്ദിര ഹരിഹരൻ, എം. പ്രദീപ്കുമാർ, ടി.വി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.എം. ജോസഫ് (പ്രസിഡന്റ് ) സുകുമാരൻ പൂച്ചക്കാട്, എം. പ്രദീപ്കുമാർ(വൈസ് പ്രസിഡന്റ്), ജനാർദ്ദനൻ നായർ (സെക്രട്ടറി), കെ.രാജൻ പെരിയ, കെ.തങ്കമണി (ജോയിന്റ് സെക്രട്ടറിമാർ), ടി.വി. വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.