കൂത്തുപറമ്പ്: അഞ്ചു കോടി രൂപയിലേറെ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിക്കുന്ന നഗരസഭാ സ്റ്റേഡിയത്തിന്റെ പ്രവൃത്തിയ്ക്ക് തുടക്കമായി.
ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം സംസ്ഥാന ദേശീയ മത്സരങ്ങൾക്ക് അനുയോജ്യമായ ഫുട്ബാൾ ഗ്രൗണ്ടിനൊപ്പം ബാസ്കറ്റ്ബാൾ കോർട്ടും സ്റ്റേഡിയത്തിലുണ്ടാവും. ഒരു ഭാഗത്ത് രണ്ടു നിലകളിലായുള്ള ഗാലറിയും മറുഭാഗത്ത് ഷോപ്പിങ്ങ് കോംപ്ലക്സും പണിയും. നഗരസഭയുടെ അധീനതയിലുള്ള നാലു ഏക്കറോളം ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്.
നാല്പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവശ്യമായ സൗകര്യവും സ്റ്റേഡിയത്തിലുണ്ടാവും. കിഫ്ബിയിൽ നിന്നു 5.34 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.ചടങ്ങിൽ കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ സഞ്ജൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക്, നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി. മറിയം ബീവി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അശോകൻ, പി. പ്രസീത, വി ബാലൻ, ടി. ഷബ്ന, യു.പി. ശോഭ തുടങ്ങിയവർ സംസാരിച്ചു.