തലശ്ശേരി :ഒളിമ്പിക്‌സ് പോലുള്ള മത്സരങ്ങളിൽ ഭാരതം നിറം മങ്ങുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര നിലവാരമുള്ള കായിക പ്രതിഭകളെ വാർത്തെടുത്ത് പോരായ്മകൾ നികത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ.കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ പാലയാട് ചിറക്കുനിയിലുള്ള അബു ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.' തലശ്ശേരി, കൂത്തുപറമ്പ് ,പാലയാട് ഉൾപെടെ സംസ്ഥാനത്ത് 700 കോടി രൂപ ചിലവഴിച്ച് 57 സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിന്റെ ഉദ്ദേശവും ഇതാണെന്ന് മന്ത്രി പറഞ്ഞു. ലൈബ്രറി കൾ, വായനശാലകൾ എന്നിവയാൽ സമ്പുഷ്ടമായ ഗ്രാമമാണ് ധർമ്മടം: സമൂഹത്തിന് അറിവ് പകരുന്നതിനോടൊപ്പം കായിക രംഗങ്ങളെയും ധർമ്മടത്തുകാർ ഏറെ പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ചുട്ടുപൊള്ളുന്ന മണലുള്ള ഇവിടെ തിളക്കുന്ന ചൂടിനെ അവഗണിച്ചും കളിച്ചു വളർന്ന് ഉന്നതിയിലെത്തിയ ഒട്ടേറെ കായിക താരങ്ങളുണ്ട്. അബു ചാത്തുക്കുട്ടി പോലുള്ള മഹത് വ്യക്തികളുടെ പേരിൽ അറിയപ്പെടുന്ന സ്റ്റേഡിയം കൂടുതൽ കായിക താരങ്ങൾക്ക് കളിച്ചു വളരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മന്ദ്രി പറഞ്ഞു. പി.കെ.ശ്രീമതി എം.പി.അദ്ധ്യക്ഷത വഹിച്ചു.
മദ്ഹുറസൂൽ പ്രഭാഷണം നടത്തി
മാഹി:ചാലക്കര നുസ്രത്തുൽ ഇസ്‌ലാം ജമാഅത്തി്ന്റ് അഭിമുഖ്യത്തിൽ മദ്ഹുറസൂൽ പ്രഭാഷണം നടത്തി .മഹൽ ഖത്തീബ് അബ്ദുൽ ഹകീം സഖാഫി ഉസ്താദിന്റ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ന്യൂ മാഹി സംയുക്ത ഖാസി അബ്ദുൽ ഷുക്കൂർ ഉസ്താദ് പ്രത്യേക പ്രാർത്ഥനയും രണ്ടു ദിവസത്തെ മദ്ഹുറസൂൽ പ്രഭാഷണം അബ്ദുൽവഹാബ് നഈമി ഉസ്താദ് നടത്തി .അബ്ദുൾ കാദർ വടക്കണ്ടി,റുബീസ് ,പി .പി.നാഷിഫ് ,എ. കെ.അബ്ദുൽ റസാഖ്,ഫസലു റഹ്മാൻ,സകരിയ , .കെ പി ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.