കാസർകോട്: വാട്സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡന്റ് അഹ്‌മദ് ഷരീഫിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാലിലെ ജോസ് തയ്യൽ (40), നീലേശ്വരത്തെ പ്രത്യോധനൻ (40), ചുള്ളിക്കര സി.എ ജോസഫ് (40), കാഞ്ഞങ്ങാട്ടെ സുബൈർ (40), കാസർകോട്ടെ ഹമീദ് അരമന (40), കാഞ്ഞങ്ങാട്ടെ സമീർ (40), നീലേശ്വരത്തെ സി.എം അശോക് കുമാർ (35), നീലേശ്വരത്തെ രാജേഷ് (45) എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. വാട്സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്തുവെന്നാണ് ഷരീഫിന്റെ പരാതി. വ്യാപാരി സംഘടനാ രംഗത്തുള്ളവർ തന്നെയാണ് പ്രതികൾ.