കണ്ണൂർ: എസ്.എൻ. കോളേജിൽ നടന്ന സർവകലാശാല ഇന്റർ കോളേജിയറ്റ് ബോഡി ബിൽഡിംഗ് മത്സരത്തിൽ 36 പോയിന്റോടെ ആതിഥേയർ ചാമ്പ്യന്മാരായി. പത്ത് പോയിന്റുകളോടെ കല്ല്യാശേരിയിലെ ആംസ്‌റ്റെക് ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് രണ്ടാമത്. മിസ്റ്റർ യൂണിവേഴ്‌സിറ്റി പട്ടം എസ്.എൻ. കോളേജിലെ രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥി കെ.വി. ശ്രീരാഗ് കരസ്ഥമാക്കി. സമാപന ചടങ്ങിൽ സർവകലാശാല കായിക വിഭാഗം മേധാവി പി.ടി. ജോസഫ് സമ്മാനം വിതരണം ചെയ്തു. മുൻ അന്തർദേശീയ താരം എം.കെ. കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. ഡോ. കെ. അജയകുമാർ, കെ.എൻ. അജിത്, പി. രഘുനാഥ്, ഡോ. കെ. ശ്യാംനാഥ്, മോഹൻ പീറ്റർ, മുൻ അന്തർസർവകലാശാല-ദേശീയ താരങ്ങളായ മഹേഷ് ഷാജു, കെ. മീരജ്, പി.പി. സമീർ എന്നിവർ പങ്കെടുത്തു.