പാനൂർ: കുന്നോത്ത് പറമ്പ് കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിലെ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. കുന്നോത്ത്പറമ്പിലെ ങ്കേശപ്പുരയിൽ സിജാൽ 24, ചെറുപ്പറമ്പിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ബിഷൻലാൽ 23 എന്നിവരെയാണ് പാനൂർ എസ്.ഐ ഷൈജിത്തും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതി റിമാൻ‌ഡ് ചെയ്തു. പ്രതികളിൽ നിന്ന്ഫീ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസിൽ നിന്ന് കാണാതായ ടി.വി. മുളിയാത്തോട് പാലത്തിന് താഴെ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ മാസം 28 ആം തീയതി അർദ്ധരാത്രി ആയിരുന്നു വി.അശോകൻ മാസ്റ്റർ സ്മാരക മന്ദിരത്തിനും വായനശാലക്കും നേരെ അക്രമം നടന്നത്.