നീലേശ്വരം: ശബരിമല വിഷയത്തിൽ സംഘപരിവാറും.ആർ.എസ്.എസും നുണ ഫാക്ടറി നടത്തുകയാണെന്ന് പി.കെ.ശ്രീമതി എം.പി. പറഞ്ഞു. എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.പി.എം.ആരോടും ശബരിമലയിലേക്ക് പോകേണ്ട എന്നു പറഞ്ഞിട്ടില്ല. ശബരിമലയിലേക്ക് പോകുന്നവർക്ക് സംരംക്ഷണം കൊടുക്കുക എന്നത് സർക്കാറിന്റെ ബാദ്ധ്യതയാണ്. ശബരിമല സമരം ആസൂത്രിതമാണെന്ന് രാഹുൽ ഈശ്വരിന്റെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെയും വാക്കുകൾ തെളിയിക്കുന്നു. വിശ്വാസം സംരക്ഷിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. പണം കൊടുത്താൽ ഏത് കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് പോകുമെന്നും ശ്രീമതി പറഞ്ഞു. ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, വി.കെ. രാജൻ, വി.പി. ജാനകി, കെ.ശകുന്തള, പ്രൊഫ.കെ.പി.ജയരാജൻ എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതം പറഞ്ഞു.