കാസർകോട്: നഗരത്തിലെ പള്ളിയിൽ നിന്ന് ഭണ്ഡാരപ്പെട്ടി കവർച്ച ചെയ്യാൻ ശ്രമം. എന്നാൽ ഭണ്ഡാരപ്പെട്ടിയിൽ ഒന്നുമില്ലാത്തതിനാൽ മോഷ്ടാവ് പള്ളിയിലെത്തിയ വിശ്വാസിയുടെ ബാഗ് കവർന്ന് കടന്നുകളഞ്ഞു. കാസർകോട് ട്രാഫിക് സർക്കിളിന് സമീപത്തെ കണ്ണാടിപ്പള്ളിയിൽ ബുധനാഴ്ച പുലർച്ചെ 4.00 നും 4.30 നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. എന്നാൽ ഭണ്ഡാരപ്പെട്ടിയിൽ ഒന്നുമില്ലെന്നറിഞ്ഞതോടെ പള്ളിയുടെ വരാന്തയിൽവെച്ച വിശ്വാസിയുടെ ബാഗെടുത്ത് ഓടുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭണ്ഡാരപ്പെട്ടി താഴിട്ട് പൂട്ടാറില്ല. ദിവസവും ഇതിൽ നിക്ഷേപിക്കുന്ന തുക കമ്മിറ്റി ഭാരവാഹികൾ രാത്രിയോടെ എടുക്കുകയാണ് പതിവ്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി