പരീക്ഷാഫലം
ബി.ടെക് ഏഴും എട്ടും സെമസ്റ്റർ സെഷണൽ അസസ്‌മെന്റ് (ഇന്റേണൽ ഇംപ്രൂവ്‌മെന്റ് - പാർട്ട്-ടൈം ഉൾപ്പെടെ - 2007 അഡ്മിഷൻ മുതൽ) നവംബർ 2017, ഏപ്രിൽ 2018 പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
പരീക്ഷകൾ 27 മുതൽ
നാലാം സെമസ്റ്റർ എൽ എൽ.എം (റഗുലർ - 2016 അഡ്മിഷൻ/ സപ്ലിമെന്ററി) മേയ് 2018 പരീക്ഷകൾ 27ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ 14 വരെയും 160 രൂപ പിഴയോടെ 15 വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം എ.പി.സി, ചുലാൻ എന്നിവ 17നകം സർവകലാശാലയിൽ എത്തിക്കണം.
പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബി.പി.എഡ്, എം.പി.എഡ് (നവംബർ 2018) പ്രായോഗിക പരീക്ഷകൾ 8, 9 തീയതികളിലായി മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.