ഇരിട്ടി : ആൾമറയില്ലാത്ത കിണറിൽ വീണ പശുവിന് അഗ്‌നിരക്ഷാ സേനയിലൂടെ പുനർജ്ജന്മം . അയ്യങ്കുന്ന് മുടയരഞ്ഞിയിലെ പൊതിയടയിൽ ബേബിയുടെ പശുവാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ 12 കോലോളം താഴ്ചയുള്ള കിണറ്റിൽ വീണത്.വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാസംഘം വെള്ളത്തിൽ മുങ്ങിത്താണ പശുവിനെ വടം കെട്ടിയും മറ്റും പുറത്തെടുക്കുകയായിരുന്നു. രണ്ടുകോലോളം വെള്ളമുള്ളതായിരുന്നു കിണർ.

സ്റ്റേഷൻ ഓഫീസറെ കൂടാതെ ലീഡിംഗ് ഫയർമാൻ കെ.വി. വിജീഷ്, ഫയർമാന്മാരായ സജിൻ, ഷാനിഫ്, സഫീർ , ഹോംഗാർഡുമാരായ രാധാകൃഷ്ണൻ, ബിനോയ്, ബാലകൃഷ്ണൻ , ഫയർമാൻ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

വനിത പോളിടെക്‌നിക് ബസ്സ് ഉദ്ഘാടനം

പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളേജിന് പി.കരുണാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസ്സിന്റെ ഉദ്ഘാടനം പി.കരുണാകരൻ എം.പി നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.രാഘവൻ കടാങ്കോട്ട്, എ.പങ്കജാക്ഷൻ, വൈ.വി അശോകൻ, അനിഷ്മ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ.പി.മുഹമ്മദ് ഷെരീഫ് സ്വാഗതവും നെൽസൺ കെ.എ നന്ദിയും പറഞ്ഞു.

മട്ടന്നൂർ ഗവ. യു.പി. സ്‌കൂളിൽ മോഷണശ്രമം

മട്ടന്നൂർ: മട്ടന്നൂർ ഗവ. യു.പി. സ്‌കൂളിൽ മോഷണശ്രമം. സ്മാർട്ട് ക്ലാസ് മുറിയിലേക്കുള്ള വഴിയിലെ ഗ്രിൽസിന്റെ പൂട്ട് പൊളിക്കുകയും സ്‌കൂൾ വരാന്തയിൽ മലമൂത്ര വിസർജനം നടത്തുകയും ചെയ്തു. ന് മട്ടന്നൂർ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒന്നും മോഷണം പോയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

വിമാനത്താവളം വൈസ്‌മെൻസ് ക്ലബ് യൂണിറ്റ്

മട്ടന്നൂർ: വൈസ്‌മെൻസ് ക്ലബ് കണ്ണൂർ വിമാനത്താവളം യൂണിറ്റിന്റെ ഉദ്ഘാടനം പത്തൊൻപതാം മൈൽ സെയ്ന്റ് ഫ്രാൻസിസ് ഡി സെയിൽസ് അക്കാഡമിയിൽ റീജണൽ ഡയരക്ടർ ടി.കെ.രമേഷ് കുമാർ നിർവഹിച്ചു. ബെന്നി അലക്‌സ് അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വൈസ്‌ചെയർമാൻ പി.പുരുഷോത്തമൻ പ്രഭാഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിന്റെ ഡെപ്യൂട്ടി ജനറൽ ജി.പ്രദീപ്കുമാർ പങ്കെടുത്തു. വൈസ്‌മെൻ ക്ലബ്ബിന്റെ മുൻ അന്തർദേശിയസമിതി അംഗം ആന്റോ കെ.ആന്റണി പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികൾക്ക് മുൻ അന്തർദേശീയസമിതി അംഗം കെ.എം.സ്‌കറിയാച്ചൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹികസേവനപദ്ധതികളുടെ ഉദ്ഘാടനം ക്ലബ്ബിന്റെ മുൻ റീജണൽ ഡയരക്ടർ ജോസ് ജോർജും നിർവഹിച്ചു. ക്ലബ്ബിന്റെ മുൻ ജില്ലാ ഗവർണർ ടി.എ.പൗലോസ്,ഷിറോസ് കരിയിൽ, എം.ദിലീപ്, പി.പി.മനോജ്, ബാബു കച്ചിൻസ്, പ്രകാശൻ കോളാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിറോസ് കരിയിൽ (പ്രസി.), എം. ദിലീപ് (സെക്ര.), എംസോമനാഥൻ (ട്രഷ.).