കേളകം: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദേവുവിന്റെ കുടുംബത്തിനുള്ള വനംവകുപ്പിന്റെ ധനസഹായം കൈമാറി. ആറളം വന്യ ജീവി സങ്കേതത്തിന്റെ വളയഞ്ചാൽ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വൈൽഡ്‌ലൈഫ് ചീഫ് കൺസർവേറ്റർ അഞ്ചൻ കുമാറാണ് തുക കൈമാറിയത്. ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വേലായുധൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഹിയാനത്ത് സുബി, ആറളം വൈൽഡ് ലൈഫ് വാർഡൻ അനൂപ് കുമാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി.വിനു, കെ.വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. 5 ലക്ഷം രൂപയാണ് ദേവുവിന്റെ മക്കളായ 5 പേർക്കായി കൈമാറിയത്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദേവു വിന്റെ കുടുംബത്തിന് കൈമാറി കേളകം: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദേവു വിന്റെ കുടുംബത്തിനുള്ള വനംവകുപ്പിന്റെ ധനസഹായം കൈമാറി. ആറളം വന്യ ജീവി സങ്കേതത്തിന്റെ വളയഞ്ചാൽ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വൈൽഡ്‌ലൈഫ് ചീഫ് കൺസർവേറ്റർ അഞ്ചൻ കുമാറാണ് തുക കൈമാറിയത്. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഹിയാനത്ത് സുബി, ആറളം വൈൽഡ് ലൈഫ് വാർഡൻ അനൂപ് കുമാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി.വിനു, കെ.വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. 5 ലക്ഷം രൂപയാണ് ദേവുവിന്റെ മക്കൾക്ക് കൈമാറിയത്.

മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിർമ്മാണ പദ്ധതി

ചെറുപുഴ: പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം ചെറുപുഴ പഞ്ചായത്തിലെ ഒന്ന്, 19 വാർഡുകളിൽ നടപ്പിലാക്കുന്ന മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിർമ്മാണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പണി പൂർത്തിയാക്കിയ 48 മണ്ണിര കംമ്പോസ്റ്റ് ടാങ്കുകളിൽ മണ്ണിരകളെ നിക്ഷേപിച്ചു. കാക്കേഞ്ചാൽ കൊല്ലാടയിൽ നടന്ന പരിപാടിയിൽ നിരവധി കർഷകർ പങ്കെടുത്തു.

കൊല്ലാട ക്ലസ്റ്ററിൽപ്പെട്ട ഒന്ന്, 19 വാർഡുകളിലാണ് പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം കംമ്പോസ്റ്റ് ടാങ്ക് നിർമ്മാണം ആരംഭിച്ചത്. ഒരേക്കറിൽ ഒന്ന് എന്നക്രമത്തിൽ 50 ടാങ്കുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 48 എണ്ണം പൂർത്തിയാക്കി. ഇവയിൽ മണ്ണിരകളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ജമീല കോളയത്ത് നിർവ്വഹിച്ചു. വി.പി. അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. കൂടുതൽ കംമ്പോസ്റ്റുകൾ ഉൽപാദിപ്പിക്കുവാൻ കഴിവുള്ള ആഫ്രികൻ ഇനമായ യൂഡില്ലസ് യുജിന എന്ന ഇനം മണ്ണിരകളെയാണ് ടാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. ചെറുപുഴ കൃഷി ഓഫീസർ ജയരാജൻ നായർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ. ജയരാജ്, പി. ലേഖ, സജി തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്ഥലം മാറിപോകുന്ന ചെറുപുഴ കൃഷി ഓഫീസർ ജയരാജൻ നായർക്ക് യാത്രയയപ്പും നൽകി.

വൈദ്യുതി മുടങ്ങും

ചെറുപുഴ: ചെറുപുഴ വൈദ്യുതി ഓഫീസ് പരിധിയിൽ കരിയക്കര, ഇടവരമ്പ, ഊമല, അമ്പലം പള്ള, പുളിങ്ങോം ബി.എസ്.എൻ.എൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പ്ളാസ്റ്റിക്ക് ശേഖരണകേന്ദ്രം തുറന്നു

പെരിങ്ങോം വയക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തികരിച്ച പ്ലാസ്റ്റിക് ശേഖരണ കേന്ദ്രവും വനിതാ വ്യവസായ കേന്ദ്രം കെട്ടിടവും ഉദ്ഘാടനം ചെയ്തു. അരവഞ്ചാൽ കണ്ണംകൈയിൽ നിർമ്മിച്ച കെട്ടിടങ്ങൾ പി.കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല ഹരിത കർമസേനയുടെ ഐ.ഡി കാർഡ് വിതരണം ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശൻ, അസിസ്റ്റന്റ് എൻജിനീയർ എ.ബി. സ്റ്റാലിൻ, പഞ്ചായത്ത് അംഗങ്ങളായ മിനി മാത്യു, ലത ഗോപി, കെ.രുഗ്മിണി, ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സത്യപാലൻ,പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി.തമ്പാൻ, അസിസ്റ്റന്റ് സെക്രട്ടറി എ. കെ.വേണുഗോപാലൻ തുടങ്ങിയവരും, വിവിധ കക്ഷി നേതാക്കളും സംസാരിച്ചു.ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ടി.ജി.അഭിജിത് പദ്ധതി വിശദീകരണം നടത്തി.

വിളംബര ജാഥ നടത്തി

പഴയങ്ങാടി: കെ പി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയുടെ സന്ദേശവുമായി പഴയങ്ങാടിയിൽ വിളംബര ജാഥ നടത്തി.മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീർ വെങ്ങര, ഏഴോം മണ്ഡലം പ്രസിഡന്റ് പാറയിൽ കൃഷ്ണൻ, ക്കോ പ്രവൻ മോഹനൻ, പി.കുമാരൻ പി.അബ്ദുൾ ഖാദർ ,കെ.കുമാരൻ, എം.പവിത്രൻ, സജി നാരായണൻ, എ.വിസ നിൽ, പി.മുരളിധരൻ, സുനിൽ ഇട്ടമ്മൽ ശശി നരി കോട്, പി.പി.രാജേഷ് എന്നിവർ നേതൃത്വം നൽകി.

തിമിര രോഗ നിർണ്ണയ ക്യാമ്പ്

പാനൂർ: ലയൺസ് ക്ലബ്ബ് പാനൂരിനെയും ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ 11 ന് കാലത്ത് 8 മണി മുതൽ 1 മണി വരെ ചെറുപ്പറമ്പ്ഫിനിക്‌സ് ലൈബ്രറി ഹാളിൽ തിമിര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. തിമിര ശസ്ത്രക്രിയ അരവിന്ദ് കണ്ണാശുപത്രിയിൽ വെച്ച്പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുംകുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം ജയശീലൻ അദ്ധ്യക്ഷത വഹിക്കും. ഫോൺ: 9446264855.

പത്രസമ്മേളനത്തിൽ പി.പവിത്രൻ, അഡ്വ: കെ.കെ.രാജൻ, വി.പി പ്രകാശൻ, എൻ.പി ബാലകൃഷ്ണൻ, രാജൻ നമ്പ്യാർ, പി.ദിനേശൻ പങ്കെടുത്തു.

കടന്നൽ കുത്തേറ്റ് അദ്ധ്യാപകൻ ആശുപത്രിയിൽ

പാനൂർ: പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ വിളക്കോട്ടൂരിലെ വിവേക് (32) കടന്നൽ കുത്തേറ്റ്‌കോഴിക്കോട്‌സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് വരുന്ന വഴിക്കുവെച്ച് വേദന അനുഭവപ്പെട്ട വിവേക്‌സ്‌കൂളിൽ എത്തിയ ഉടൻഹെൽമറ്റ് മാറ്റി വേദന യുള്ളഭാഗം സ്‌കൂൾ ജീവനക്കാരനെകാണിച്ചു കൊടുത്തപ്പോഴാണ് കടന്നൽ കുത്തിയതാണെന്ന് മനസ്സിലായത്. ക്ലാസ്സിലേക്ക് പോകുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട് ടവിവേകിനെ ഉടൻ പാനൂർ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.അവിടെ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനപരിശോധനയ്ക്കിടെ കഞ്ചാവും ഹാഷിഷുമായി യുവാവ് പിടിയിൽ

ഇരിട്ടി: വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷും ലഹരി ഗുളികകളുമായി കണ്ണൂർ താഴെ ചൊവ്വ കസ്തൂരിച്ചാൽ സ്വദേശി മുഹമ്മദ് വസീമിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കിളിയന്തറ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.

കർണാടകത്തിൽ നിന്നും വാടകയ്‌ക്കെടുത്ത അൾട്ടോ കാറിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിക്കായി ഉപയോഗിക്കുന്ന 240 വേദന സംഹാരി ഗുളികകളും കഞ്ചാവും ഹാഷിഷുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി. എസ്. ക്ലമന്റിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന. സുഹൃത്തുക്കളായ 3 പേരും പ്രതിക്കൊപ്പമുണ്ടായിരുന്നെങ്കിലും ഇവർ നിരപരാധികളാണെന്ന് മനസിലാക്കിയതിനെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടു

യൂത്ത് ലീഗ് പ്രതിഷേധപ്രകടനം

ഇരിട്ടി: സർക്കാർ സ്ഥാപനത്തിലെ ഉന്നത പദവിയിൽ ബന്ധുനിയമനം നടത്തിയ മന്ത്രി കെ ടി ജലീലീനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്‌ ആറളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കീഴ്പ്പള്ളിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് യൂത്ത് ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ശഹീർ കീഴ്പ്പള്ളി, ഇജാസ് ആറളം, നിയാസ് വി വി,അനീസ് കെ,തുഫൈൽ യു വി,ബഷീർ എം വി, ഫസൽ കെ.നൗഷാദ് പൊയിലൻ, കുഞ്ഞുമുഹമ്മദ് പി, മജിദ് കെ പി, ജുനൈദ് ടി, അഫ് നാസ് കെ, അഷ്‌കർ സി എച്ച്, നൗഫൽ ആറളം നേതൃത്വം നൽകി.

ഒ പി കെ ട്രസ്റ്റ് വാർഷിക പ്രഭാഷണം

പാനൂർ: പാനൂർ കിഴക്കെ ചമ്പാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ .പി. കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ട്രസ്റ്റ് രണ്ടാം വാർഷിക പ്രഭാഷണം നാളെ തുടങ്ങും. പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ടി .എസ്. ഇബ്രാഹിം കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. ഒ. പി. റഫീഖ് ഹാജി അദ്ധ്യക്ഷനാവും. എസ് .ബി .പി തങ്ങൾ പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകും. തുടർന്ന് 7 മണിക്ക് അബൂദാബി ബ്രിട്ടീഷ് ഇന്റെർനാഷണൽ സ്‌കൂൾ മേധാവി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 10ന് വൈകുന്നേരം 7ന് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.പതിനായിരം പേർക്ക് പ്രഭാഷണം ശ്രവിക്കാനും, പാർക്കിംഗ് സൗകര്യവും, തിരിച്ചു പോകാനുള്ള യാത്രാ സൗകര്യവും ഒരുക്കിയതായി ഒ.പി.റഫീഖ്, പുളിക്കൽ മുഹമ്മദ്, ഒ.പി. ഇല്യാസ്, ഒ.പി. റഹീം, ഒ.പി.ഷാനവാസ്, ഒ.പി.ഷാഹിദ് അറിയിച്ചു.