കണ്ണൂർ: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര ഇന്ന് കണ്ണൂരിൽ എത്തും.പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട പിലാത്തറയിലെ സ്വീകരണത്തിന് ശേഷം വൈകന്നേരം 4ന് വളപട്ടണം പാലത്തിലെത്തുന്ന യാത്രയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്കാനയിക്കും. കണ്ണൂർ മഹാത്മാ മന്ദിര പരിസരത്തു വച്ച് ഗജവീരന്റേയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ജാഥയെ ആനയിക്കും. വൈകീട്ട് 5 ന് കണ്ണൂർ സ്റ്റേഡിയം പരിസരത്ത് നടക്കുന്ന സ്വീകരണപരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ കെ സരേന്ദ്രൻ, അഡ്വ, മാർട്ടിൻ ജോർജ്ജ്, കെ പ്രമോദ് എന്നിവർ അറിയിച്ചു. സ്റ്റേഡിയം കോർണറിൽ ചേരുന്ന സ്വീകരണ യോഗം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളുൾപ്പെടെ പ്രമുഖർ സംബന്ധിക്കും.