തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ കുടുങ്ങിയ ബസ് ക്ളീനറെ പൊലീസെത്തി രക്ഷപ്പെടുത്തി. ആലക്കോട് ഭാഗത്തേക്ക് പോകുന്ന അഞ്ജലി ബസിന്റെ ക്ളീനറാണ് ഇന്നലെ രാത്രി ഏഴരയോടെ മൂത്രപ്പുരയിൽ കുടുങ്ങിയത്.

മൂത്രപ്പുരയിൽ ആളു കയറിയതറിയാതെ നടത്തിപ്പുകാരിയായ കുടുംബശ്രീ പ്രവർത്തക അടച്ചുപോയതോടെയാണ് ഈയാൾ അകത്തുകുടുങ്ങിയത്. ബസിലെ മറ്റ് ജീവനക്കാർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ക്ളീനർ കുടുങ്ങിയ വിവരം അറിഞ്ഞത്.അപ്പോഴേക്കും നടത്തിപ്പുകാരി ബസ് കയറി പോയിരുന്നു. ബഹളമായതോടെ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.തുടർന്ന് കംഫർട്ട് സ്റ്റേഷന്റെ പൂട്ട് തകർത്ത് ക്ളീനറെ രക്ഷപ്പെടുത്തുകയായിരുന്നു.

പടം-അകത്ത് കുടുങ്ങിയ ക്ലീനറെ പുറത്തെത്തിക്കാനായി തളിപ്പറമ്പ് കംഫർട്ട് സ്റ്റേഷന്റെ പൂട്ട് തകര്‍ക്കുന്നു