km-shaji

കണ്ണൂർ: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാൻ ഇടവരുത്തിയ ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങൾ:

'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യ നാളിൽ അവർ സിറാത്തിന്റെ പാലം കടക്കില്ല. അവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന മുഹ്മിനായ (സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാൻ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

കെ.എം ഷാജി എന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന പേരെങ്കിലും 'കെ. മുഹമ്മദ് ഷാജി' എന്ന് ലഘുലേഖയിൽ പ്രത്യേകം എഴുതിയിട്ടുണ്ട്.

'പ്രിന്റിംഗ് ആൻഡ് പബ്ലിഷ്ഡ് ബൈ പ്രസിഡന്റ് ഓഫ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കണ്ണൂർ ജില്ല കമ്മിറ്റി' എന്നാണ് പോസ്റ്ററിന് കീഴെ രേഖപ്പെടുത്തിയിട്ടുള്ളത്.

വർഗ്ഗീയ ലഘുലേഖകൾ പുറത്തിറക്കിയെന്ന നികേഷ് കുമാറിന്റെ പരാതിയെ തുടർന്ന് വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ ലഘുലേഖ പിടിച്ചെടുത്തത്.