കണ്ണൂർ: സി.എം.പി നേതാവും മുൻമന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ നാലാം ചരമവാർഷിക ദിനം സി.പി.ജോൺ വിഭാഗവും അരവിന്ദാക്ഷൻ വിഭാഗവും സമുചിതമായി ആചരിച്ചു. പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിൽ സി.പി. ജോൺ വിഭാഗം സി.എ അജീറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അരവിന്ദാക്ഷൻ വിഭാഗം നടത്തിയ പുഷ്പാർച്ചനയിൽ പാട്യം രാജൻ, എം.വി.ആറിന്റെ ഭാര്യ ജാനകി, മകൾ ഗിരിജ, മരുമകൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ, എം.വി നികേഷ് കുമാർ, ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സി.പി.ജോൺ വിഭാഗത്തിന്റെ അനുസ്മരണ സമ്മേളനത്തിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.പി. മുരളി, പി.ടി. ജോസ്, സി. എ. അജീർ, ഇല്ലിക്കൽ അഗസ്റ്റി, എം.വി. ആറിന്റെ മകൻ എം.വി. ഗിരീഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.