എം.ബി.എ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി - 2014 അഡ്മിഷൻ മുതൽ) നവംബർ 2018 പരീക്ഷ 26ന് ആരംഭിക്കും.
ഇംപ്രൂമെന്റ്/സപ്ലിമെന്ററി അപേക്ഷ
30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.ജെ ഇംപ്രൂമെന്റ്/ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കാത്ത 2017 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് 12 മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ചെലാനും 17നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്.
ഹാൾടിക്കറ്റ്
15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സി.സി.എസ്.എസ് + സി.ബി.സി.എസ്.എസ്) ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ/എം.കോം (മേഴ്സി ചാൻസ് - 2013ഉം അതിനു മുൻപുമുള്ള അഡ്മിഷൻ) മാർച്ച് 2018 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
പരീക്ഷ റദ്ദ് ചെയ്തു
5ന് നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ് സി ബോട്ടണി/പ്ലാന്റ് സയൻസ് (ഒക്‌ടോബർ 2018) ഡിഗ്രിയുടെ പേപ്പർ 3B03BOT/PLS: Phycology, Mycology and Lichenology പരീക്ഷ റദ്ദ് ചെയ്തു.