പേരാവൂർ: എക്സെസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് കൊട്ടിയൂർ പാൽച്ചുരത്ത് നടത്തിയ റെയ്ഡുകളിൽ രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. പാൽച്ചുരം ഒന്നാം വളവിന് സമീപത്ത് നിന്നും തലശ്ശേരി തിരുവങ്ങാട് സ്വദേശി കൊമ്മൽവയൽ വീട്ടിൽ ടി.പി. രാംലാൽ (19)നെയും പാൽച്ചുരം ബസ് വെയിറ്റിംഗ് ഷെൽട്ടറിനു സമീപത്ത് നിന്നും തലായി സ്വദേശി പോടന്റവിട വീട്ടിൽ വി. വിഷ്ണു(21)വിനെയുമാണ് 15ഗ്രാം വീതം കഞ്ചാവുമായി പിടികൂടിയത്. ജനവാസം കുറഞ്ഞ കൊട്ടിയൂർ പാൽച്ചുരം മേഖലയിൽ കഞ്ചാവ് ലോബികൾ ഒത്തുകൂടലിന് താവളമാക്കുന്നതായി എക്‌സൈസ് കമ്മീഷണർ ഉത്തരമേഖലാ സ്‌ക്വാഡിന് വിവരം നൽകിയതോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.