കാസർകോട്: കെ.എം ഷാജിയുടെ ഫോട്ടോ പതിച്ചിറക്കിയ ലഘുലേഖക്ക് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ഷാജിക്കെതിരായ ഹൈക്കോടതി വിധിയോട് പെരിയയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എം ഷാജിയെ പോലുള്ള ഒരു നേതാവിനെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിൽ സങ്കടമുണ്ട്. വർഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് കെ.എം ഷാജി എം.എൽ.എ. ഹൈക്കോടതിയുടെ ഉത്തരവ് അവസാന വാക്കല്ലെന്നും സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള നടപടി കൈക്കൊള്ളുമെന്നും കെ. സുധാകരൻ പറഞ്ഞു