കണ്ണൂർ: കെ.എം. ഷാജി എം.എൽ.എയായ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. സമാന കേസുകളിൽ സേട്ടു സാഹിബിന്റെയും സി.എച്ചിന്റെയും തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തിരുത്തിയെന്നും ഈ വിധിയും തിരുത്തപ്പെടുമെന്നും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഖരീം ചേലേരി പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ആർ.എസ്.എസിനെയും എസ്.ഡി.പി.ഐ.യെയും താലോലിക്കുകയും അധികാരം പങ്കിടുകയും ചെയ്ത സി.പി.എമ്മാണ് ഷാജിയെ തീവ്രവാദിയും വർഗ്ഗീയ വാദിയുമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.