കണ്ണൂർ: കെ.എം. ഷാജി എം.എൽ.എയെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്ന സി.പി.എം ഗൂഢാലോചനയ്ക്ക് ജനാധിപത്യ വിശ്വാസികളുടെ കോടതിയിൽ തിരിച്ചടി നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

ഷാജിയെ പരാജയപ്പെടുത്താൻ സി.പി.എം. വർഗ്ഗീയ കക്ഷികളുടെ പിന്തുണ തേടിയത് ജനങ്ങൾക്ക് അറിയാം. ഗീബൽസിയൻ പ്രചരണം വിലപ്പോവില്ലെന്ന് വൈകാതെ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.