കണ്ണൂർ: 1.100 കിലോഗ്രാം കഞ്ചാവുമായി നാറാത്ത് സ്വദേശി പി. മുസമ്മലി (24) നെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടി.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്‌പെഷൽ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.സംഘത്തിൽ നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ സന്തോഷ് തുണോളി , വി.കെ ഷിബു , സിവിൽ എക്‌സൈസ് ഓഫീസർമാരായ പുരുഷോത്തമൻ, പങ്കജാക്ഷൻ, ശ്രീകുമാർ, ലിമേഷ്, ശരത്, ദിവ്യ,എക്‌സൈസ് ഡ്രൈവർ കെ. ഇസ്മയിൽ , എന്നിവരാണ് ഉണ്ടായിരുന്നത്.