കുത്തുപറമ്പ് :കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിൽ പത്തുകിലോ ചന്ദനവുമായി മാങ്ങാട്ടിടം വട്ടിപ്രത്തെ കുന്നുമ്പ്രത്ത് വളപ്പിൽ എം.സജിത്തിനെയാണ് എസ്.ഐ.കെ.വിനിഷിത്തും സംഘവും പിടികൂടി.ചന്ദനംമോഷ്ടിച്ച് കടത്തുന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈയാളെ പിടികൂടിയത് . മാങ്ങാട്ടിടം ഹെൽത്ത് സെന്റർ പരിസരത്ത് വച്ച് ചന്ദനമരം മുറിച്ച് കടത്തുന്നതിനിടയിൽ ഒരു മാസം മുൻപും സജിത്തിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ ഏതാനും ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയിരുന്നത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പീഡനക്കേസിൽ രണ്ട് മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത മാനന്തേരിയിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് മദ്രസാഅധ്യാപകരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കൊടുവൻമുഴിയിലെ എരഞ്ഞിക്കോത്ത് വീട്ടിൽ കെ.കെ. അബ്ദുൾ റഹ്മാൻ മൗലവി (44), വയനാട് കെല്ലൂർ നാലാംമൈലിലെ ടി.അബ്ദുൾ നാസർ മൗലവി (48) എന്നിവരെയാണ് കണ്ണവം പൊലീസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി ഇവരുടെ പീഡനത്തിരയായിട്ടുള്ളത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മറ്റ് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ചൈൽഡ് ലൈനിലും, കണ്ണവം പോലീസിലും പരാതി നൽകുകയായിരുന്നു. കണ്ണവം എസ്.ഐ. കെ.വി.ഗണേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് കെ.കെ.അബ്ദുൾ റഹ്മാൻ മൗലവി, ടി.അബ്ദുൾ നാസർ മൗലവി എന്നിവരെ അറസ്റ്റ് ചെയ്തു. മാനന്തേരിക്കടുത്ത ഞാലിൽ മദ്രസ്സയിലെ അദ്ധഅയാപകരാണ് ഇരുവരും. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.