കണ്ണൂർ: പിതൃത്വമില്ലാത്ത ഒരു നോട്ടീസിന്റെ പേരിൽ പൊതു സമൂഹത്തിന്നിടയിൽ മുസ്ലിം ലീഗിനും അതിന്റെ നേതാക്കൾക്കു മുള്ള മതേതര പ്രതിഛായയും വിശ്വാസതയും തകർക്കുവാൻ സി.പി.എമ്മിന് ആവില്ലെന്ന് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം.ഷാജിയെ അയോഗ്യനാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തിൽ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും മതതീവ്രവാദിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനുമുള്ള സി.പി.എം ശ്രമത്തെ ചെറുത്തു തോൽപ്പിക്കുമെന്നും യോഗം പ്രമേയത്തിൽ പറഞ്ഞു. പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽ ഖാദർ മൗലവി,വി.പി വമ്പൻ, അഡ്വ.പി.വി.സൈനുദ്ദീൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി. സഹദുള്ള, അഡ്വ.കെ.എ.ലത്തീഫ് ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ പ്രസംഗിച്ചു.

സർവകലാശാല ഇന്റർകോളേജിയറ്റ് കായികമേള

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും കാസർകോട് ഗവ: കോളേജും മുന്നിൽ

തളിപ്പറമ്പ്: ഇരുപത്തിമൂന്നാമത് കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് കായിക മേളമാങ്ങാട്ടുപറമ്പിലെ പുതിയ സിന്തറ്റിക് ട്രാക്കിൽ തുടങ്ങി.ആദ്യദിവസം രണ്ട് മീറ്റ് റിക്കാർഡുകൾ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും കാസർകോട് ഗവ: കോളേജും മുന്നിൽ
ആദ്യ ദിവസത്തെ 20 ഇനങ്ങളിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ വനിതാ വിഭാഗത്തിൽ മാങ്ങാട്ടു പറമ്പ് സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും പുരുഷ വിഭാഗത്തിൽ കാസർകോട് ഗവ: കോളേജും മുന്നിലാണ്.
വനിതാ വിഭാഗത്തിൽ സ്‌ക്കൂൾ ഫിസിക്കൽ എഡുക്കേഷൻ 35 ഉം ബ്രണ്ണൻ കോളേജ് 31 ഉം പോയന്റ് നേടി തൊട്ട് പിന്നിലുണ്ട്.പുരുഷ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജ് 24 ഉം മാങ്ങാട്ട് പറമ്പ് സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ 19ഉം പോയന്റ് നേടി.ആദ്യ ദിവസം പുരുഷന്മാരുടെ ലോങ്ങ് ജംപിൽ സ്‌ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനിലെ രാഹുലും അതേ കേന്ദ്രത്തിലെ വി.ഒ. സനിതി ഹാമർ ത്രോ വി ലും പുതിയ മീറ്റ് റിക്കാർഡുകൾ സൃഷ്ടിച്ചു. മേള ടി.വി. രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ മേധാവി പി .ടി . ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊ.. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായി. കെ.സുരേഷ് കുട്ടി, കെ. യാസർ എന്നിവർ പ്രസംഗിച്ചു.സിന്തറ്റിക് ട്രാക്കിൽ ആദ്യമായി നടന്ന പുരുഷ വിഭാഗം 800 മീ. ഓട്ടമൽസരത്തിൽ കണ്ണൂർ എസ്.എൻ. കോളേജിലെ എം.കെ.പി. മുഹമ്മദ് ഇ ഷാം ഒന്നാം സ്ഥാനം നേടി.
മീറ്റിന്റെ ആദ്യ ദിവസം ഇനങ്ങളിലാണ് മൽസരം നടന്നത്. സർവ്വകലാശാലാ പരിധിയിലെ 50ഓളം കോളേജുകളെ പ്രതിനിധീകരിച്ച് നാനൂറോളം വിദ്യാർത്ഥികളാണ് മത്സരിച്ചത്.

ജില്ലാ പൊലീസ് കായികമേള സമാപിച്ചു .

തലശ്ശേരി സബ്ബ് ഡിവിഷൻ 100 പോയിന്റുമായി ചാമ്പ്യൻമാരായി . കണ്ണൂർ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് 78 പോയിന്റുമായി രണ്ടാം സ്ഥാനവും ഇരിട്ടി സബ്ബ് ഡിവിഷൻ 73 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരിട്ടി,തലശ്ശേരി,തളിപ്പറമ്പ്,കണ്ണൂർ എന്നീ നാല് സബ്ബ് ഡിവിഷനുകളും ഒരു സ്‌പെഷ്യൽ യൂണിറ്റും ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സും ഉൾപ്പെട്ട ആറ് ഡിവിഷനുകളിലായാണ് മത്സരം നടന്നത്.റിലേ ,ലോംഗ് ജമ്പ്,കമ്പവലി,ഷട്ടിൽ,ഫുട്‌ബോൾ,ഓട്ട മത്സരം ,ഹഡിൽസ്,ഹാമർ ത്രോ,പോൾവാൾട്ട് എന്നിങ്ങനെ 27 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.10,000 മീറ്റർ കണ്ണൂർ ഡിസ്ട്രി്ര്രക് ഹെഡ് ക്വാർട്ടേഴ്‌സിന്റെ മരിയ ജോസും 1500 മീറ്റർ ഓട്ട മത്സരത്തിൽ കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിന്റെ തന്നെ അനൂപും ഒന്നാമതെത്തി.ഷോട്ട് പുട്ടിൽ തലശ്ശേരി സബ്ബ് ഡിവിഷനിലെ അബ്ദുൾ നിഷാദ് ഒന്നാമതെത്തി.ഫുട്‌ബോളിൽ കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സും ക്രിക്കറ്റിൽ തലശ്ശേരി സബ്ബ് ഡിവിഷനും വിജയികളായി.മാർച്ച് പാസ്റ്റിൽ കണ്ണൂർ ഡിസ്ട്രി്ര്രക് ഹെഡ് ക്വാർട്ടേഴ്‌സ് ഒന്നാമതെത്തി.കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ സമാപന ചടങ്ങിൽ സി .ആർ .പി .എഫ് പെരിങ്ങോം ഡി.ഐ.ജി എം .ജെ വിജയ് മുഖ്യാതിഥിയായി .ജില്ലാ പൊലീസ് മേധാവി ശിവവിക്രം ,തലശ്ശേരി എ .എസ് .പി ചൈത്രാ തെരേസാ ജോൺ ,ഡെപ്യൂട്ടി കമാണ്ടന്റ് എ.ആർ സരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു .


പി.ആർ അനുസ്മരണം: സ്വാഗത സംഘം രൂപീകരണം

പാനൂർ: സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.ആർ കുറുപ്പിന്റെ ചരമവാർഷിക ദിനാചരണം പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണ കമ്മിറ്റിക്ക് ഇന്ന് രൂപം നല്കും. വൈകുന്നേരം 4ന് പൂത്തൂർ പി.ആർ ജന്മശതാബ്ദി മന്ദിരത്തിലാണ് സ്വാഗത സംഘം രൂപീകരണം


വനിതാലീഗ്കൺവെൻഷൻ

പാനൂർ: വനിതാ ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കൺവൻഷൻ പാനൂർ പി.പി.മമ്മു ഹാജി സ്മാരക ലീഗ് ഹൗസ് ഓഡിറ്റേറിയത്തിൽ സംസ്ഥാന വനിതാ ലീഗ് സിക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജിത ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ല' വനിതാ ലീഗ് പ്രസിഡന്റ് എ 'ആമിന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.പാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.വി. റംല ടീച്ചർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഡോക്ടർ സൽമമുഹമ്മദ് 'ജില്ലാ വനിതാ ലീഗ് ട്രഷറർ സെക്കീന തെക്കയിൽ ഷരീഫ ടീച്ചർ മണ്ഡലംലീഗ് ജനറൽ സി ക്രട്ടറി വി.നാസർ മസ്റ്റർ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, ഇ.എ.നാസർ, എൻ.എ.കരീം, ടി.മഹറൂഫ് തുടങ്ങിയവർ സംസാരിച്ചു.വനിതാ ലീ ഗ് മണ്ഡലം സി ക്രട്ടറി എം.ടി.കെ.സുലൈഖ സ്വാഗതവും ട്രഷറർ തെക്കയിൽ ഖദീജ നന്ദിയും പറഞ്ഞു.

സീനിയർ ചേംബർ പേരാവൂർ ലീജിയൻ ഉദ്ഘാടനം ഇന്ന്

പേരാവൂർ: ഇൻഡ്യൻ സീനിയർ ചേംബർ പേരാവൂർ ടൗൺ ലീജിയൻ ഉദ്ഘാടനവും കുടുംബസംഗമവും ഇന്ന് നടക്കും.വൈകിട്ട് നാലിന് റോബിൻസ് ഹാളിൽ സീനിയർ ചേംബർ ദേശീയ പ്രസിഡന്റ് ഇ.എൻ.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.സണ്ണി ജോസഫ് എം.എൽ.എ.മുഖ്യാതിഥിയാവും.വ്യക്തിത്വ വികസനം,പ്രകൃതി സംരക്ഷണം,ചാരിറ്റി പ്രവർത്തനം,പ്രാദേശിക വികസനം എന്നിവ ഏറ്റെടുത്ത് നടത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ എം.കെ.രാജൻ,മനോജ് താഴെപ്പുര,സി.രാമചന്ദ്രൻ,ടി.ഡി.തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.

പ്രവാസിസംഘം തട്ടിപ്പ്

ഒന്നാംപ്രതിയ്ക്കെതിരെ കീഴടങ്ങിയ പ്രതിയുടെ മൊഴി

തളിപ്പറമ്പ്: പ്രവാസി സംഘം തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പണം മുഴുവനും കൊണ്ടുപോയത് ഒന്നാംപ്രതി കൃഷ്ണനാണെന്നും കോടതിയിൽ കീഴടങ്ങിയ കവിത രാജീവൻ. കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.കേരള പ്രവാസി സംഘം ഏരിയാ കമ്മറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും സി.പി.എം പറശിനിക്കടവ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും കേസിൽ റിമാൻഡിൽ കഴിയുന്ന കൃഷ്ണനെ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി എല്ലാ ദിവസവും വൈകുന്നേരം കൃഷ്ണൻ കളക്ഷൻ പണം എടുത്തുകൊണ്ടുപോകാറാണ് പതിവെന്നും, ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമാണ് തനിക്ക് അയ്യായിരം രൂപ വീതം ശമ്പളത്തിന് പുറമെ തരാറുള്ളതെന്നും കവിത ചോദ്യം ചെയ്യലിൽ പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കിയ കവിതയെ തിരികെ കോടതിയിൽ ഹാജരാക്കി.


പത്രപ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ്

പ്രതിയ്ക്കെതിരെ രണ്ടുകേസുകൾ കൂടി

തളിപ്പറമ്പ്: പത്രപ്രവർത്തകനെന്ന വ്യാജേന തട്ടിപ്പ് നടത്തി പെരുമ്പാവൂരിൽ അറസ്റ്റിലായ പുതിയ തെരു കവിതാലയത്തിലെ ജിഗീഷിനെതിരെ (34) രണ്ട് തട്ടിപ്പ് കേസുകൾ കൂടി.ഒക്ടോബർ 19 ന് പെരുമ്പാവൂരിൽ പത്രപ്രവർത്തകനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജിഗീഷ് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.സെൻട്രൽ വേർഡാ സിംഗ് കോർപറേഷനിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി പാപ്പിനിശേരി ആരോളി സ്വദേശിയായ ഗണേശനോട് 45,000 രൂപ വാങ്ങി വഞ്ചിച്ചതിനാണ് കേസ്.പരാതിക്കാരൻ ജിഗീഷ് താമസിച്ചു വരുന്ന എറണാകുളം ജില്ലയിലെ കോടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
പാപ്പിനിശേരിയിലെ ഡേവിഡ് ജോണിന്റെ മകൻ ഫെബിന് പോലീസ് റിക്രൂട്ട്‌മെന്റിൽ സപ്ലിമെന്ററി ലിസ്റ്റിൽ വന്ന പേര് മെയിൻ ലിസ്റ്റിലേക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വഞ്ചിച്ചതാണ് മറ്റൊരു കേസ്.

പയ്യന്നൂർ ഉപജില്ല സ്‌കൂൾ കലോത്സവം

പയ്യന്നൂർ: ഉപജില്ല സ്‌കൂൾ കലോത്സവം 13, 14 തിയ്യതികളിൽ നടക്കും. പയ്യന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, ഗവ: ഗേൾ ഹൈസ്‌കൂൾ, ബി.ഇ.എം.എൽ.പി.സ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 130 ഇനങ്ങളിലായി 1500 ലേറെ കലാപ്രതിഭകൾ പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
13ന് രാവിലെ 9.30ന് ഗവ:ബോയ്‌സ് ഹൈസ്‌കൂളിൽ സി. കൃഷ്ണൻ എം.എൽ.എ.ഉൽഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ജനറൽ കൺവീനർ ടി.വി.വിനോദ് , എ.ഇ.ഒ. ടി.എം.സദാനന്ദൻ, വി.ബാലൻ, വി.നന്ദകുമാർ,സി.വി വിനീഷ്,
പി.കെ.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.