പള്ളിക്കുന്ന്: ബെൽമേർ ബിൽഡേഴ്സ് ജനറൽ മാനേജർ ചെട്ടിപ്പീടികയ്ക്കു സമീപം പ്രശാന്തിൽ പി.കെ. ശ്രീധരൻ നായർ (75) നിര്യാതനായി. പരേതരായ സി.കെ.ഗോവിന്ദൻ നായർ-പി.കെ.പി. നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ രമ (വെള്ളച്ചാൽ). മക്കൾ: മീന (ഡൽഹി), സീമ (കാനഡ). മരുമക്കൾ: ഗൗരവ് (ഡൽഹി), ഹരീഷ് (കാനഡ). സഹോദരങ്ങൾ: മുകുന്ദൻ നായർ (റിട്ട. എയർഫോഴ്സ്), വല്ലി ബി. നായർ, നാരായണൻ നായർ, ഗോവിന്ദൻ നായർ (അഹമ്മദാബാദ്), ഭാർഗവി, പരേതരായ കേശവൻ നായർ (മലേഷ്യൻ എംബസി), വാസുദേവൻനായർ (റിട്ട. എയർഫോഴ്സ്), കുഞ്ഞിരാമൻ നായർ (ഓഡിനൻസ് ഫാക്ടറി, ആവടി), വിജയൻ നായർ (ഡൽഹി). സംസ്കാരം പിന്നീട്.