നീലേശ്വരം: ലയൺസ് ഡിസ്ട്രിക്ട് 318 ഇയുടെ ചെയർപേഴ്സനും ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. അസി. മാനേജരുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ വടക്കേ മഠത്തിലെ കെ.ഇ. രാധാകൃഷ്ണൻ നമ്പ്യാർ (63) നിര്യാതനായി.
നീലേശ്വരം രാജവംശം മൂത്തകൂർ രാജാവായിരുന്ന പരേതനായ ടി.സി.സി.കൃഷ്ണവർമ വലിയരാജ (വക്കീൽ തമ്പുരാൻ) യുടെയും കെ.ഇ. രാധ നങ്ങ്യാരമ്മയുടെയും മകനാണ്. ഭാര്യമാർ: ഗിരിജ, പരേതയായ ജയശ്രീ (രാജാസ് എച്ച്.എസ്.എസ് അധ്യാപിക). സഹോദരങ്ങൾ: ഉമ, ശങ്കരൻകുട്ടി, പരേതനായ കൃഷ്ണരാജ്.