പഴയങ്ങാടി:കാത്തിരിപ്പിന് വിരാമം പിലാത്തറ -പാപ്പിനിശ്ശേരി കെ .എസ് .ടി .പി റോഡ് നവംബർ 24ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കും 118 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം ആരംഭിച്ചത് .
താവം , പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ റെയിൽവേ മേൽപാലവും രാമപുരത്ത് പുതിയ പാലവും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു .2013 ലാണ് പ്രവൃത്തി ആരംഭിച്ചത് കൊച്ചിയിലെ ആർ. ഡി. എസ് എന്ന കമ്പനിയാണ് പാപ്പിനിശ്ശേരി പിലാത്തറ റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കിയത് റോഡിലെ കയറ്റിറക്കങ്ങൾ ഒഴിവാക്കിയും പരമാവധി വീതി വർദ്ധിപ്പിച്ചു സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു കൊണ്ട് അന്താരാഷ്ട്ര നിലവാരത്തോടെ കൂടിയാണ് റോഡ് പ്രവൃത്തി പൂർത്തിയാക്കിയത് ഉദ്ഘാടനത്തിനു മുൻപ് തന്നെ പഴയങ്ങാടിയിലെയും പാപ്പിനിശ്ശേരിയിലെയും റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു .