kannur-uni
kannur uni

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി) (റഗുലർ/സപ്ലിമെന്ററി - നവംബർ 2018) പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴ കൂടാതെ 17 വരെയും 160 രൂപ പിഴയോടെ 21 വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം എ.പി.സി, ചെലാൻ എന്നിവ 23നകം സർവകലാശാലയിൽ എത്തിക്കണം.

ബി.എഡ് ഹാൾടിക്കറ്റ്
14ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഹാൾടിക്കറ്റ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ജൂലൈ 2018) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ, കേസ് സ്റ്റഡി 15, 16 തീയതികളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.

എം.എ ഭരതനാട്യം പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എ ഭരതനാട്യം (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബർ 2018 പ്രായോഗിക പരീക്ഷകൾ 14ന് പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നടത്തും.

ഹാൾടിക്കറ്റ്
നാലാം സെമസ്റ്റർ എം.എസ്‌സി സപ്ലിമെന്ററി (മേഴ്‌സി ചാൻസ് - 2013ഉം അതിനു മുൻപുമുള്ള സിലബസ് - മാർച്ച് 2018) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.