മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം അമ്മ നിവാസിൽ മമ്പള്ളീന്റെവിട കെ.പി. പുരുഷോത്തമൻ (58) നിര്യാതനായി. പെരിങ്ങാട് ശ്രീ മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റാണ്. ആർ.എസ്.എസ്. മാഹി ഖണ്ഡ് മുൻകാര്യവാഹ്, ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്പിന്നിംഗ് മില്ലിന് സമീപം രാഗം ഫർണ്ണിച്ചർ മാർട്ട് ഉടമയായിരുന്നു. പരേതരായ മമ്പള്ളീന്റെവിട കുഞ്ഞിക്കണ്ണന്റെയും കുന്നുമ്പുറത്ത് മാധവിയുടെയും മകനാണ്. ഭാര്യ: സത്യഭാമ. മകൻ: വിഷ്ണു (ഫയർ & സേഫ്റ്റി വിദ്യാർത്ഥി), ജിഷ്ണു (രാജീവ് ഗാന്ധി ഐ.ടി.ഐ വിദ്യാർത്ഥി). സഹോദരങ്ങൾ: നാണി, വിജയൻ. ശാരദ, ശോഭ, ശൈലജ, സുരേഷ്ബാബു, ഭാരതി, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണി തറവാട് വീട്ടുവളപ്പിൽ.