kannur-uni
kannur uni

പരീക്ഷാഫലങ്ങൾ

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ (2011 പ്രവേശനം മുതൽ - റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2018 സെഷനിലെ ഒന്നാം വർഷ ബി.കോം/ബി.ബി.എ/ബി.എസ്‌സി/ ബി.എ (അഫ്സൽ-ഉൽ-ഉലമ, ഇക്കണോമിക്സ്, മലയാളം), രണ്ടാം വർഷ ബി.എസ്‌സി/ബി.എ (അഫ്സൽ-ഉൽ-ഉലമ, ഇക്കണോമിക്സ്, മലയാളം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 23 വരെ ഓൺലൈനായി സ്വീകരിക്കും.

നാലാം സെമസ്റ്റർ എം.പി.എഡ് ഡിഗ്രി (സപ്ലിമെന്ററി മാത്രം) മേയ് 2018 പരീക്ഷയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 26 വരെ സർവകലാശാലയിൽ സ്വീകരിക്കും.

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ ബി.എ ഇംഗ്ലീഷ്/ഹിസ്റ്ററി/ പൊളിറ്റിക്കൽ സയൻസ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഏപ്രിൽ 2018), ഒന്നും രണ്ടും വർഷ ബി.എ സോഷ്യോളജി (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഏപ്രിൽ 2018) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 26 വരെ ഓൺലൈനായി സ്വീകരിക്കും. ഗ്രേഡ്കാർഡുകൾ നൽകുന്ന തീയതി പിന്നീട്.

ടൈംടേബിൾ

27ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ എൽ.എം (റഗുലർ - 2016 അഡ്മിഷൻ/സപ്ലിമെന്ററി) മേയ് 2018 പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.