തളിപ്പറമ്പ്: കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും പ്രമുഖ കഥകളി ആചാര്യനുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. കേരള സംഗീത നാടക അക്കാഡമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ദീർഘകാലം പറശിനിക്കടവ് ശ്രീമുത്തപ്പൻ കഥകളി യോഗത്തിൽ കലാകാരനായിരുന്നു.
ഭാര്യ: പരേതയായ മേമടത്തിൽ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ (കെ.എസ്.ഇ.ബി, ധർമ്മശാല), ശൈലജ, ഷൈമ, ഷിജു, രാജേഷ്. മരുമക്കൾ: ബീന, നാരായണൻ, ബാലകൃഷ്ണൻ, പ്രസീത, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: ജാനകി, നാരായണി, കമല, ശാന്ത, പരേതരായ മാധവി, ഗോവിന്ദൻ, രാഘവൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് കണിച്ചേരി പൊതുശ്മശാനത്തിൽ നടക്കും.