കാഞ്ഞങ്ങാട്:പ്രളയാനന്തരം നവകേരളം നിർമ്മാണം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മേക്കാട്ട് മടിക്കൈ ഗ്രാമപഞ്ചായത്തിനു വേണ്ടി പണിത പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രളയം നമ്മുടെ സമ്പദ്ഘടനയെ ആകെ തകർത്തു തരിപ്പണമാക്കി.31000 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഔദ്യോഗിക രേഖകൾ പറയുന്നുണ്ടെങ്കിലും അതിന്റെ എത്രയോ ഇരട്ടി നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.ഇതിൽ കേന്ദ്രം നൽകുന്നത് പരമാവധി 4000 കോടിയാണ് .ബാക്കി 26000 കോടി നാം ഉണ്ടാക്കേണ്ടതുണ്ട്.പ്രകൃതി ക്ഷോഭം ഉണ്ടായാലും വലിയതോതിൽ നാശനഷ്ടങ്ങൾ വരാത്ത നിർമ്മിതിയാണ് ഇനി ഉണ്ടാക്കുക.ശാസ്ത്രീയമായ നവകേരള നിർമ്മാണമാണ് ലക്ഷ്യം. മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.പി .കരുണാകരൻ എം. പി മുഖ്യാതിഥിയായിരുന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി .വി. രമേശൻ തുടങ്ങിയവർസംബന്ധിച്ചു.മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ സ്വാഗതവും സെക്രട്ടറി കെ പി ശശിധരൻ നന്ദിയും പറഞ്ഞു.