തലശ്ശേരി: പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സഹകരിക്കാത്ത അദ്ധ്യാപകർക്കെതിരെ കതിരൂർ ഹയർ സെക്കൻഡറി സ്‌കൂളിന് പുറത്ത് ഫ്ലക്‌സ് ബോർഡ്. സാമൂഹ്യ പ്രതികരണവേദിയുടെ പേരിലാണ് പരിഹാസ വാക്കുകളുള്ള ബോർഡ് ഇന്ന് രാവിലെ കണ്ടെത്തിയത്. 'സാലറി ചലഞ്ചിൽ പങ്കെടുക്കാൻ കഴിവില്ലാത്ത ദരിദ്ര നാരായണന്മാരായ അദ്ധ്യാപകരുടെ കുടുംബ സഹായനിധിയിലേക്ക് സംഭാവന ചെയ്യുക' എന്ന ആമുഖത്തോടെയാണ് വാക്കുകൾ. രണ്ട് ലക്ഷത്തിന്റെ അത്ഭുത പ്രസവം നടത്തിച്ച് സന്തോഷിക്കുന്ന വിസമ്മതന് ദുരിതബാധിതരെ സഹായിക്കാൻ പണമില്ലത്രെ. ജനങ്ങളുടെ നികുതി പണം കൈ നീട്ടി വാങ്ങാൻ വിഷമമില്ല... എന്നിങ്ങനെ പോകുന്നു അധിക്ഷേപം. കതിരൂർ പൊലിസ് തെളിവെടുത്തു. സംഭവം അദ്ധ്യാപകർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്.