ഇരിട്ടി: ഇരുപത് ഗ്രാം കഞ്ചാവുമായി വയനാട് അമ്പലവയൽ സ്വദേശി പടിക്കത്തൊടി വീട്ടിൽ പി.എം.ഷഫീർ (27) പാൽച്ചുരത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പാൽച്ചുരം ഒന്നാംവളവിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിനു സമീപം സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. മൈസൂരിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.