പാനൂർ : ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച തൃപങ്ങോട്ടൂർ പഞ്ചായത്തിലെ പുല്ലാട്ടുമ്മൽ കുടിവെള്ള പദ്ധതി കാര്യക്ഷമമല്ലാതായിട്ട് രണ്ട് വർഷം പിന്നിട്ടു. നൂറിലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചിരുന്ന പദ്ധതിയായിരുന്നു ഇത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2008ൽ 12 ലക്ഷം രൂപ ചെലവഴിച്ചാണ് പുല്ലാട്ടുമ്മൽ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കടവത്തൂർ പയ്യട പുഴയോരത്താണ് കിണറും പമ്പുഹൗസും ഉള്ളത്. വെള്ളം സുലഭമായി ലഭിക്കാൻ തടയണയും പുഴയിൽ നിർമ്മിച്ചിരുന്നു.മര പലക ഉപയോഗിച്ച് വെള്ളം തടഞ്ഞ് നിർത്തിയിരുന്ന ഭാഗമൊക്കെ ഇപ്പോൾ നശിച്ചിരിക്കയാണ്. കാൽ ലക്ഷത്തിലേറെ ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കും മറ്റ് അനുബദ്ധ സാധന സാമഗ്രികളുമൊക്കെ ഇതിനകം നശിച്ചു കഴിഞ്ഞു. ത
ൃപങ്ങോട്ടുർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിവരികയാണെന്ന് വാർഡ് അംഗം നസീമ ചാമാളയിൽ പറഞ്ഞു.
കുടിവെള്ള പദ്ധതി തുടർപദ്ധതിയായിഏറ്റെടുക്കാത്തതാണ് വിനയായത് .കനത്ത വേനൽ വരാനിരിക്കെ അറ്റകുറ്റപണി നടത്തി പുല്ലാട്ടുമ്മൽ കുടിവെള്ള പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.