തൃക്കരിപ്പൂർ: നിർമ്മാണം പൂർത്തിയായിട്ട് വർഷം രണ്ടു കഴിഞ്ഞിട്ടും മഴക്കാലത്ത് വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം അനുഭവപ്പെടുന്നതലിച്ചാലം റെയിൽവേ അടിപ്പാത ഗതാഗതയോഗ്യമാക്കുക, അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം. തൃക്കരിപ്പൂർ സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയു നടത്തി. ബിരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു.
സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ: വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥൻ അധ്യക്ഷനായി. ടി.വി.വിനോദ്, എം.കെ.കുഞ്ഞികൃഷ്ണൻ, കെ.വി. അമ്പു, എം.പി. കരുണാകരൻ, എം.വി. സുകുമാരൻ, പി.എ. റഹ്മാൻ, എം.വി. യൂസഫ്, കെ.കെ. രാജശേഖരൻ, കെ.പി. കമലാക്ഷൻ എന്നിവർ പ്രസംംഗിച്ചു.