ടൈംടേബിൾ
30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഒക്‌ടോബർ 2018) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.സി.ജെ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - മാർച്ച് 2018) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 29 വരെ സ്വീകരിക്കും.
പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ അപ്ലൈഡ് ഇക്കണോമിക്സ് (റഗുലർ/സപ്ലിമെന്ററി), മലയാളം, എം.എസ്‌സി കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ/സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ഹിന്ദി (റഗുലർ) നവംബർ 2018 ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃ പരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 28 വരെ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ജൂലായ് 2018) യുടെ പ്രായോഗിക പരീക്ഷകൾ 19ന് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും പാലയാട് ഐ.ടി എഡ്യുക്കേഷൻ സെന്ററിലും നടത്തും. നീലേശ്വരം ഐ.ടി എഡ്യുക്കേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കുള്ള പ്രായോഗിക പരീക്ഷ അന്നേ ദിവസം ചാല ചിന്മയ ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്‌നോളജിയിൽ നടത്തും.
ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഡിസംബർ 2018) യുടെ പ്രായോഗിക പരീക്ഷകൾ 27ന് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, പാലയാട് ഐ.ടി എഡ്യുക്കേഷൻ സെന്റർ കേന്ദ്രങ്ങളിലും 28ന് അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിലും നടത്തും.