കാ​ഞ്ഞ​ങ്ങാ​ട്:​ ​ന​ഗ​ര​ത്തി​ലെ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ബേ​ക്ക​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ,​ ​കു​ശാ​ൽ​ന​ഗ​റി​ലെ​ ​ദു​ബാ​യ് ​പാ​ല​സ്,​ ​അ​ൽ​ ​മ​ദീ​ന​ ​ഫാ​സ്റ്റ് ​ഫു​ഡ് ​ക​ല്ലൂ​രാ​വി,​ ​രാ​ജ് ​റ​സി​ഡ​ൻ​സി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഹെ​ൽ​ത്ത് ​സൂ​പ്പ​ർ​വൈ​സ​ർ​ ​പി.​പി​ ​രാ​ജ​ശേ​ഖ​ര​ൻ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ​ ​ടി.​ ​സ​ജി​കു​മാ​ർ,​ ​വി.​വി​ ​ബീ​ന,​ ​പി.​വി​ ​സീ​മ​ ​എ​ന്നി​വ​രാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ​ ​ര​ണ്ടു​മാ​സ​മാ​യി​ ​മു​ട​ങ്ങാ​തെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​നി​ര​ന്ത​രം​ ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തു​ന്ന​ ​ഹോ​ട്ട​ലു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.