മട്ടന്നൂർ: അശാസ്ത്രീയമായ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഉരുവച്ചാൽ ടൗണിൽ മെഡിക്കൽ സെന്ററിന് സമീപത്തായി പുതുക്കി പണിയുന്ന കലുങ്കിനടിയിലെ കേബിളുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കാതെ അത് മൂടി പ്രവൃത്തി നടത്തുന്നതിന് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്
റോഡ് ഒരു ഭാഗം മുറിച്ചിട്ട് കോൺക്രീറ്റ് പ്രവൃത്തിക്കിടെ ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ തടഞ്ഞത്. മഴ പെയ്താൽ ഈ സ്ഥലത്ത് വെള്ളം ഒഴുകി പോകാതെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് വർഷങ്ങളായുള്ള സംഭവമാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്കെ .എസ്. ടി. പി അധികൃതർ റോഡ് കീറി പൈപ്പ് സ്ഥാപിച്ചാണ് വെള്ള കെട്ടിന് പരിഹാരം ഉണ്ടായത്.പുതുക്കിപ്പണിയുന്ന കേബിളുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കാതെ അതിന് മുകളിലൂടെ കലുങ്ക് നിർമ്മാണം നടത്തിയിൽ മഴവെള്ളം ഒഴുകി പോവാൻ സാധിക്കാതെ റോഡിൽ വെള്ളം കെട്ടി കിടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
തലശ്ശേരി വളവു പാറ റോഡ് വീതി കൂട്ടൽ പ്രവർത്തി നടക്കുതോടനുബന്ധിച്ച് എല്ലാ സ്ഥലങ്ങളിലും കലുങ്ക് പുതുക്കി പണിഞ്ഞു വരികയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കെ .എസ്. ടി .പി യുടെ അധികൃതർ കലുങ്കിനടിയിലെ മുഴുവൻ കേബിളും മാറ്റി സ്ഥാപിക്കുമെന്നും അതിന് ശേഷം കലുങ്ക് പണിയുമെന്നും നാട്ടുകാരോട് പറഞ്ഞു.